എരപ്പനും തൊരപ്പനും
ഇളയവനിന്നു ഫോണിലൂടെ ചോദിച്ചു :-
"എരപ്പനും
തൊരപ്പനും തമ്മിലെന്താ അപ്പാ വ്യത്യാസം" ..???
ഞാന്‍
പറഞ്ഞു:- "എന്‍റെ മോനേ... എരപ്പനെന്നാല്‍ ..
എരന്നോ
തെണ്ടിയോ നടക്കുന്നയാളെ
പറയുന്നതാ..ചിലയിടങ്ങളില്‍
പിശുക്കുള്ളയാളെയും ഇങ്ങനെ വ്യാഖ്യാനിക്കാറുണ്ട് "...
"തൊരപ്പനെന്നാല്‍ ... എലി വർഗ്ഗത്തിലെ ഒരു വിഭാഗമാണ്..
എന്തിനിട്ടും ‘പാര’ അഥവാ ‘തുരങ്കം’ വയ്ക്കുന്നയാളെ
പൊതുവായി ഇങ്ങനെ വിളിക്കാറുമുണ്ട് ".....
ഇളയവന്‍:- "എന്‍റെയപ്പാ
തോന്ന്യാസം പറയാതെ..
എരപ്പനെന്നാല്‍ രാഷ്ട്രീയത്തൊഴിലാളിയും....
തൊരപ്പനെന്നാല്‍ സ്ഥാനമോഹിയുമാണ്.."
ഭാര്യ:- "ചിലരൊക്കെ, ഇതു രണ്ടുംകൂടി ചേർന്നുണ്ടായ
ജന്മമാണല്ലോ തമ്പുരാനേ"..!!!
( ഡിങ്കേശ്വരനെ നോക്കി ലവളു പറഞ്ഞത്
എനിക്കു
കേൾക്കാന്‍ വേണ്ടിത്തന്നെയായിരുന്നു...)