നാമെത്ര പങ്കിലം
ചപ്പാത്തിപ്പടം പത്രത്തിലു വന്ന ആവേശത്താ ല്‍
ക്ലാസുമുറിയിലെ ഒരു സംഘിക്കുട്ടി പറഞ്ഞു
“നോമ്പിലൊന്നുമല്ല
‘ഊമ്പലി’ലാണവന്‍”
(തിന്നുകയെന്നതിന്‍റെ
നാടന്‍ പ്രയോഗം)
ഇതു കേട്ട് നസ്രാണിയുൾപ്പെടെയുള്ള ചുറ്റുമതിലുകൾ
പൊട്ടിച്ചിരിച്ചു
ഞാനും ചിരിച്ചു... മുസ്ലിംകുട്ടി എന്നെ നോക്കി...
മാഷും ചിരിക്യേ..??? എന്നവന്‍ വിചാരിച്ചിട്ടുണ്ടാവും
ഞാന്‍ പറഞ്ഞു “വിഡ്ഢ്യോളെ എന്തബദ്ധാ നിങ്ങളീ പറേണത്
മതസ്വാതന്ത്ര്യം യഥേഷ്ടോള്ള നാടല്ലേ.. മ്മ്ടേ
മ്മ്ടെ നാട്ടില്മെ എല്ലോര്‍ക്കും ല്ലേ ജവിക്കാനൊള്ള അവകാശം..
അവരവര്ടേ ആചാരങ്ങളെ അവരവര് ആരാധിക്കണു ആദരിക്കണു
അതന്നെയല്ലേ മ്മ്ളും ചെയ്യേണ്ട്ത്..
അതിമ്മേ കേറി അഹങ്കരിക്യേ... ?? ? കഷ്ടം തന്ന്യേ...
ഹിന്ദൂനില്ല്യേ നോമ്പ്... ?? നസ്രാണിക്കില്ല്യേ നോമ്പ്... ??
അതൊക്കെ കൃത്യായി നോക്കണുണ്ടോ ഈ വിദ്വാന്മാര്‍.. ??
പിന്നെന്ത്യേ.. ??
ഇസ്ലാമിനു ആയിക്കൂടാന്ന് ണ്ടോ ഇവ്ടേ... ??
ന്‍റെ കുട്ട്യോളെ.... ങ്ങള് ജനിക്കുമ്പം ദാനം കിട്ടണ സാധനാ
ഈ മതംന്ന്
ള്ളത്
അദ് അവ്ടെ അങ്ങ്നെ നിക്കണേന് മ്മ്ക്ക് എതിര് ന്നും ബേണ്ടാല്ലോ
ന്‍റെ കുട്ട്യോൾക്ക് അദൊന്ന്വാ ല്ലാ.. പ്പോ ണ്ടാവേണ്ടേ...
മനുഷ്യത്ത്വാ....!!! മനുഷ്യത്വം..!!!
അത് ഉള്ളില് അങ്ങ്നെ നിറ്യേണം...! നെറഞ്ഞാ നിക്ക്യേണം ട്ടോ...
മതങ്ങള് തെറ്റെന്ന് മാഷ് പറയൂല്ല.. ക്ഷേ....
മനുഷ്യത്ത്വം വളരണേന് മതങ്ങള് കൂട്ടു നിക്യാ ചെയ്യ്യേണ്ടത്
പ്പോ മ്മ്ക്ക് ഒറ്റ മതേ ള്ളൂ... മനുഷ്യനേ !!!.
അതന്നേ... മനുഷ്യന്‍...!!!”
എപ്പെഴൊക്കെയോ കൊഴിഞ്ഞേക്കാവുന്ന മനസ്സും
മനസ്സിനെ പൊതിഞ്ഞുകെട്ടി നിലനിര്‍ത്തുന്ന ശരീരവും
എക്കാലത്തും ആര്‍ക്കും സ്വന്തമായിരിക്കില്ല.
പുരാണവും പുരാതനവും പഴമയും ചൊല്ലി അഹങ്കരിക്കാനല്ലാതെ
മനുഷ്യനുവേണ്ടി മതങ്ങളൊരിക്കലും നിലകൊണ്ടിട്ടില്ല.
അധികാര കൊത്തളങ്ങളിലെ അടിച്ചമര്‍ത്തലുകൾക്കുവേണ്ടി
ബുദ്ധിപൂര്‍വ്വം വളര്‍ത്തിയെടുത്ത
ഒരു ‘ആഭ്യന്തര’ ആയുധം മാത്രമാണു മതങ്ങൾ..
ചരിത്രങ്ങൾ പകര്‍ന്നുതരുന്ന പാഠങ്ങളെ പഠിക്കുകയും
അപഗ്രഥിക്കുകയും ചിന്തിക്കുകയും ചെയ്യാനുള്ള പ്രാപ്തി
നമ്മിലുണ്ടാവണം..
ചരിത്രങ്ങളിലെല്ലാം തന്നെ പറയുന്നത്
ഓരോ മതവും ഓരോരോ ഘട്ടത്തില്‍
ഓരോരോ ഭരണ/ അധികാര വര്‍ഗ്ഗം നമ്മളിലടിച്ചേല്‍പ്പിച്ചവയെന്നാണ്.
ഒരു മതത്തെ തകര്‍ത്ത് മറ്റൊരു മതത്തെ കെട്ടിവയ്ക്കുകയെന്ന ഭ്രാന്ത്
ദൈവത്തിന്‍റെ പേരിലുണ്ടാവുന്നത്
ഏന്തോ.. പുണ്യം കിട്ടുമെന്ന വിശ്വാസം കൊണ്ടു മാത്രമാണ്..
അങ്ങനെ ചെയ്തവരുടെയൊക്കെ തലമുറകളുടെ പുണ്യക്കണക്ക്
ആരെടുത്തിട്ടുണ്ടോ ആവോ ...
മനുഷ്യനാവാനാണ് നാം മതങ്ങളെ കൂട്ടു പിടിക്കേണ്ടത്.
മതം ജീവിതമാര്‍ഗ്ഗമോ സുഖസൌകര്യങ്ങളോ സമ്പാദ്യങ്ങളോ
സമ്പത്തുകളോ സംഘടനകളോ പ്രദാനം ചെയ്യുന്നുവെങ്കില്‍
അത് അതിന്‍റെ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയെന്നു
തീര്‍ച്ചയാക്കാം... കച്ചവടത്തിന്‍റെ ലാഭവിഹിതം മതങ്ങളിലേക്കു കൂട്ടിച്ചേര്‍ക്കുമ്പോൾ
നഷ്ടക്കണക്ക് വെറും വിശ്വാസികൾക്കു മാത്രമായിരിക്കും.
ഇന്ന് ഒരേ മതവിഭാഗത്തില്‍പ്പെട്ട സമുദായങ്ങളും ജാതികളും തമ്മി ല്‍
'ഈ ദൈവം, ആര്‍ക്കു സ്വന്തം’ എന്നപേരില്‍ പോരാടിക്കൊണ്ടിരിക്കുന്നു..
സമ്പാദ്യവും സമ്പത്തുമുള്ള ദൈവങ്ങൾക്ക് അവകാശികളും തര്‍ക്കങ്ങളും
കൂടുതലായിക്കൊണ്ടിരിക്കുന്നു...
ഈ പോരാട്ടങ്ങളൊക്കെ അവസാനിപ്പിക്കാന്‍ ദൈവങ്ങൾക്കൊന്നിനും
ശക്തിയില്ലെന്നായിരിക്കുന്നു.
ഹേ മനുഷ്യാ... നിന്‍റെ വിശ്വാസവും അര്‍പ്പണവും
അവരവരു ജീവിക്കുന്ന ഈ പ്രപഞ്ചത്തോടായിരിക്കണം
ജീവന്‍ നിലനിര്‍ത്തുന്ന ഈ ഭൂമിയോടായിരിക്കണം
ദാനം തരുന്ന ഈ മണ്ണിനോടായിരിക്കണം
പരസ്പര പൂരകങ്ങളായ ജീവജാലങ്ങളോടായിരിക്കണം..
അല്ലാത്തപക്ഷം നിനക്കു സ്വപ്നം കാണാനവകാശമില്ല
നീ നശിപ്പിക്കുന്നത് നിന്‍റെ തലമുറകളേയും അവരുടെ കനവുകളെയുമാണ്...
എനിക്കുശേഷം പ്രളയമെങ്കില്‍... മതി.. അതുമതി
നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഭൂമിയോടൊത്തലിഞ്ഞൊടുങ്ങാം..