Monday, 30 December 2013

പുതുവത്സരത്തിന് കൊച്ചുകൂട്ടുകാര്‍ക്കായി
എന്‍റെ വക ഒരു കൊച്ചു സന്ദേശ ഗാനം
അനില്‍ പനച്ചൂരാന്‍റെ
'ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന' എന്ന
ഗാനത്തിന്‍റെ  മട്ടിലൊന്നു പാടിനോക്കണേ

                               സൌരഭ്യം


മക്കളേ നിങ്ങളെത്ര ശക്തരെന്നറിയണം
ബുദ്ധിയുണ്ടു ചിന്തയുണ്ടു തത്വമങ്ങു നോക്കണം
ദേശമേതുമായിടാം ഭാഷയും മറന്നിടാം
ദ്വേഷമേതുമില്ല സ്വന്ത വീക്ഷണം നിറക്കണം...
ജീവിതം മോഹനം... പാവനം ഭാരതം

ബന്ധമൊന്നുമോര്‍ത്തിടാതെ ബന്ധനത്തിലായിടും
സ്വന്തമെന്നറിഞ്ഞതൊക്കെ അന്ത്യമങ്ങു നീങ്ങിടും
നേര്‍ക്കു നേരെ കോര്‍ത്തിടും ചേര്‍ച്ചയില്ല സഹജരേ
ഓര്‍ക്കണം മഹത്തരം നേര്‍മ്മയുള്ള ഹൃത്തടം
ജീവിതം മോഹനം... പാവനം ഭാരതം

അക്ഷരം പഠിക്കണം ഭക്ഷണം കഴിക്കണം
പക്ഷഭേദമേതുമേ തല്‍ക്ഷണം മറക്കണം
തട്ടിടും തികട്ടുവോളം കിട്ടിടുന്നതെന്തുമേ
തിട്ടമില്ല ഭുക്കുകള്‍ക്കു ചിട്ടവട്ട ചട്ടവും
ജീവിതം മോഹനം... പാവനം ഭാരതം

ദേഷ്യമങ്ങു മാറ്റണം ഭീഷണി ത്യജിക്കണം
ആശയൊത്തൊരുങ്ങണം ആശയം പുലമ്പണം
കീശയല്ല ജീവിതം നാശമല്ലയന്തിമം
വീഴ്ച്ചെ നിന്നുയിര്‍ക്കണം കാഴ്ച്ചയില്‍ പഠിക്കണം
ജീവിതം മോഹനം... പാവനം ഭാരതം

മോഹമങ്ങൊതുക്കണം മൂകത പിരിക്കണം
ദേഹമൊന്നിളക്കണം രോഗവും പറക്കണം
നഷ്ട ചിന്ത കഷ്ടമേ നഷ്ടമങ്ങു ശിഷ്ടവും
ഇഷ്ടമുണ്ടു സ്പഷ്ടവും ഇഷ്ടമങ്ങു ശിഷ്ടവും
ജീവിതം മോഹനം... പാവനം ഭാരതം

കാഴ്ചയങ്ങു മങ്ങിടും കാലവും കടന്നിടും
നിശ്ചയം നിന്നിടും നിശ്ചലം കിടന്നിടും
മിച്ചമാം മക്കളില്‍ മാനവം നിറക്കണം
നിശ്ചയത്തിന്‍ ധാര്‍ഢ്യമാം കേമരാക്കി മാറ്റണം
ജീവിതം മോഹനം... പാവനം ഭാരതം

ജാതിയൊന്നെയുള്ളു ഭൂവില്‍ ജാതരായ മര്‍ത്ത്യരേ
സ്നേഹമാണു ഭാഷയും ശ്വാസമാണു ജീവനും
വാഴണം നമുക്കു നല്‍വരായി ശ്രേഷ്ഠരാവണം
ഏഴകള്‍ക്കു ശക്തിയായ് നില്‍ക്കണം നിരന്തരം
ജീവിതം മോഹനം... പാവനം ഭാരതം.

Sunday, 29 December 2013

അമ്മ

'''ജനിച്ചപ്പോള് വയറ് അമ്മയുടേത്...
ജീവിച്ചു തുങ്ങിയപ്പോള് വയറെന്റേ ത്
ജീവിതമറിഞ്ഞപ്പോള് വയര് മറ്റുള്ളവരുടേത്
ജീവിതമകന്നപ്പോള് വയര് എനിക്കന്യം''''

നട്ടുച്ച കഴിഞ്ഞു നാലടിക്കും മുമ്പേ ഇരുളുമൂടിയ
അമ്മയുടെ, അന്ത്യനാളുകളിലൊന്നില്
അമ്മയുടെ വയറു തൊട്ടിരുന്ന
എന്റെ കൈവിരല് തുമ്പുകളിലൂടെ
ശിരസ്സിലേക്കരിച്ചു കയറിയ ചൂടുള്ള ഓര്മ്മകളും ചിന്തകളും
അക്ഷരമാക്കിയ വികാരമാണിത്.

ഓരോ മനുഷ്യന്റേ യും അവസ്ഥ ഇതുതന്നെയല്ലേ..

പല സൌഹൃദക്കൂട്ടായ്മകളിലെ നാവുകളിലൂടെയും...
പരിചിതമാകുന്ന ചുറ്റുവട്ടങ്ങളിലെ കാഴ്ചകളലൂടെയും...
ദുഖത്തിലോ ഒത്തുതീര് പ്പിലോ സ്വാനുഭവങ്ങളിലെത്തുന്നവരുടെ സാക്ഷ്യത്തിലൂടെയും...
ഞാനറിഞ്ഞത്; പിന്നെയും പിന്നെയും അറിഞ്ഞുകൊണ്ടിരിക്കുന്നത്.
ഒരുനാള് എനിക്കും... ഒരുനാള് നിനക്കും..

Tuesday, 24 December 2013

നാമെന്നാണ്

നാമെന്നാണ്


ഇന്നലെ, ഇടതടവില്ലാതെ കേട്ട
നാല്ക്കാലികളുടെ
പ്രതീക്ഷാ നിര്ഭരമായ കണ്ഠവിളികളുടെ
അലയൊലികളലയടിച്ചലിഞ്ഞ ഇന്നിന്റെ മാറില്,
പതഞ്ഞുയരുന്ന വീഞ്ഞിന് ഗളങ്ങളേ....
മാറാപ്പുകളഴിഞ്ഞ് നഗ്നരായ നാമെന്നാണ്
ഇനി തുണിയുടുക്കുക...

പെണ്ണിന്റെ അണ്ഠം കലക്കിയൊരുക്കിയ
മധുരമൈതകളേ പൊരിച്ച്
ആമാശയത്തിലേക്കു തള്ളിവിടുന്ന മനസ്സുകളേ
ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളുടെ
ആഘോഷമെന്നാണു നാം കൊണ്ടാടുക.....

അരയോടൊത്തു സുഖമൊളിപ്പിച്ചു, പ്രപഞ്ചത്തെ
പച്ചക്കു കത്തിച്ചു കാമമോഹമൊതുക്കുന്ന കണ്ണുകളേ..
ജീവന്റെ തുടിപ്പുകളേറ്റി മലകയറുന്ന പെണ്ണിനെ
നാമെന്നാണു സ്നേഹിച്ചു തുടങ്ങുക...

മൂല്യങ്ങളെ മൂലക്കിരുത്തി ജലസമ്പത്തിലേക്കു
മൂത്രമൊഴിച്ചും മൂക്കള ചീറ്റിയും മൂര്ത്തികളാവുന്ന
വിശ്വാസങ്ങളേ.....
കരുണയും സ്നേഹവും വഴിയുന്ന സ്വാര്ത്ഥതയെ കൊന്ന്
നാമെന്നാണ് മനുഷ്യരാവുക....


Ip«n-¡m-ehpw tkm¸pw ]ns¶ ]pXp-h-Õ-chpw

Ip«n-¡m-e¯p Ipfn-¡m-dp-ÅXv A¸-t\m-sSm-¯m-bn-cp-¶p. hoSn-\-Sps¯ ]pg-bnÂ. 
A½-ho-«n-e-¯n-bm AXv A½-bpsS A¸-³ dnt«ÀUv ]«m-f-t¯m-sSm-¯m-bn- amdpw. A½m-h-·m-tcm-sSm¯pw Ipfn-¡m-dpWvSv. 
th\¡v shÅw Ipd-bp-t¼mÄ, Ip¶n-d§n Zqtc¡p t]mWw. 
Xmsg, ssIt¯m-«n-t\mSp tNÀ¶p Ip¯n-bn-«pÅ ]©m-b¯p InW-änse tImcn-¡p-fn-bmWp ]n¶o-SpÅ -Im-ew. AsXmcp ck-am-Wv. FÃm-h-cp-tSbpw ssIbn Ah-c-hÀs¡mXp§p¶ Ht¶m ct­m ]m{X-§-fpWv S-­mhpw. XncnsI, ho«n-te-¡pÅ hc-hn shÅw \ndªv ssII-fn Xq§ntbm Xe-¨p-a-Smtbm -h-cm\mWv B ]m{X-§fpsS hn[n. A½m-h-·m-cn Bsc-¦nepsamcmÄ tImcn-¯-cp¶ shÅw Xe-bn-te¡p hogp-t¼mÄ AXp-hsc NqSm-bn-¡nS¶ ico-c-tIm-i-§Ä tImcn-¯-cn¨p IpfnÀ¡pw. 
R§Ä Ip«n-IÄ tkm¸p-tX¡m³ Xnc¡pw. ]Xªp hiw-sI-Sp¶ tkm¸v A½mh-·m-cn-se-¯p-t¼mÄ am{X-am-Wv Aev]w hn{iaw A\p-`-hn-¡p-I. 
]t£, hÃy-¸sâ IqsS Ipfn-¡m-s\-¯n-bm hn[w amdpw. BÄ ip²\pw kvt\l-ap-Å-h-\p-am-bn-cps¶¦nepw FÃmw IÀi-\-am-Wv. 
tkm¸n\p hn{iaw IqSp-XÂ A\p-`-hamIp¶Xv A¶m-Wv. 
H¶p ]X-¨m AXp-sImWv Sv tZlw ]IpXn tX¨p ]c-¯-Ww. cWvS­mw ]X-¸n\p ico-c-¯nsâ _m¡n `mKw tX¨p \nd-¡-Ww. ]ns¶ shÅ-sam-gn-¡Â ]cn-]mSnbmWv. Aev]mev]sa-Sp¯v  tZlw XpS¨p hr¯n-bm-¡n-bm XoÀ¶q A¶t¯ Ipfn. 
"th-\¡p shÅ-an-ÃmsX [mcm-fw-t]À IjvS-s¸-Sp-t¼mÄ \mw [mcm-fn-I-fm-bn-¡q-Sm-t{X..' 

"Hcp-am-k-t¯-¡pÅ tkm¸v ]¯p Znh-kw-sImWvS­p XoÀ¡-cp-X-t{X..'

A¶n-sXm¶pw a\-Ên-em-Im¯ {]mbw. F¶m ]n¶o-SpÅ Pohn-X-¯nemWv B hm¡p-I-fpsS hnebdnªXpw KpW-a-\p-`-hn-¨-Xpw.

Ip«n-¡m-e-¯v, Hmtcm tkm¸p Xocp-t¼mgpw C§-s\-sbmcp tkm¸v C\n-th-s­WvsS¶p tXm¶p-am-bn-cp-¶p. A{X-am{Xw CjvS-t¯msSbmbn-cn¡pw tX¨pXpS§pI.  
Xocp-¶-X-\p-k-cn¨v  AXnsâ aWhpw KpWhpw s]mbvt¸m-Ip-¶p. 
Ah-km\w, t\À¯p t\À¯n-Ãm-Xm-Ip-t¼mÄ B tkm¸ns\ ad¶v asäm-¶n-\mbv a\-sÊm-c§pw. ]pXn-b-Xnsâ cq]hpw kpKÔhpw Im¯ncp¶p Im¯ncp¶v AXns\ 
kt´m-j-t¯msS hc-th¡p-t¼mgpw, B tkm¸nsâ A\p-`-hhpw \½psS A\p-`q-Xnbpw adn-¨m-Ip-¶n-Ã. Hcp I-Y Bh-À¯n¨p tIÄ¡pt¼mse... 
Hmtcm ]pXnb -hÀjt¯bpw kzoI-cn-¨ncp¯p-¶-Xp-t]mse...


tkm¸p-t]mse, Hmtcm ]pXp-hÀjhpw, ]X-ª-h-km-\n-¡p¶p. ASp¯ hÀj-sa¦nepw {]Xo-£-IÄ k^eam-Ipsa¶ [mcWIÄ amän-a-dn-bs¸Sp¶p.  tXªp Xocensâm-Sp-hn ]pXphÀjs¯ \mw hoWvS­pw Im¯n-cn-¡p-¶p. ]p¯³ tkm¸n-\mbn t\m¡n-bn-cn-¡p¶ Fsâ Ip«n-I-fpsS {]Xo-£-bpsS apJw t]mse..

Thursday, 19 December 2013

1

വെളുപ്പിനുതന്നേ ഇളയവന്റെ ഫോണെത്തി :
     "അപ്പാ.. നഷ്ടോം കഷ്ടോം തമ്മിലെന്താ വ്യത്യാസം" ???

ഞാനിങ്ങനെ പറഞ്ഞു : "മോനേ പ്ലാനും പദ്ധതിയും 
    ചിന്തയുമൊന്നുമില്ലാതെ,
    ഓരോരുത്തന്മാരു ചെയ്യുന്ന, പ്രവൃത്തികളേതെങ്കിലും 
   പൊളിഞ്ഞു പാളീസാകുമ്പോള് അസൂയക്കാരും ബന്ധുക്കളും 
   പറയുന്നതും നമുക്കു തോന്നുന്നതുമാണ്..
    നഷ്ടം.. നഷ്ടം... നഷ്ടം..."

   "ഇങ്ങനെയുള്ളവരുടെ പിന്നീടുള്ള ജീവിതം നോക്കി 
   അസൂയക്കാരും ബന്ധുക്കളും നമ്മളു സ്വയവും
   പറയുന്നതാണ്  കഷ്ടം... കഷ്ടം... കഷ്ടം..."

ഇളയവനോതി : "ങ്.ആ.....!! 'കുന്തം'
   എന്റെയപ്പാ,, ഒന്ന് എന്നന്നേക്കുമായുള്ള ഒരുപ്പോക്കാ..
   അതു സംഭവ്യം,
   മറ്റത് എന്നന്നേക്കുമുള്ള ഒരു നീറ്റലാ
   അത് ഒരവസ്ഥയും..."

ഭാര്യ  : "ഒന്നും ചിന്തിക്കാതെ നിങ്ങളോടൊപ്പം കൂടിയതാണ്
      എന്റെ നഷ്ടം..
      നിങ്ങളു നേരം വെളുക്കുമ്പോളു മുതല്
      ജോലിയൊന്നും ചെയ്യാതെയും തിന്നാതെയും ഈ  
      ഫേസുബുക്കു തോണ്ടിരിക്കുന്നതാണു

      വലിയ കഷ്ടം"

2

ഇന്നു രാവിലെ വൈകിയെണീറ്റ ഉടനെ
ഫോണെടുത്ത് ഇളയവനൊന്നു വിളിച്ചു..

"അപ്പാ... ഈ 'തത്വവും സത്യവും' തമ്മിലെന്താ വ്യത്യാസം."..???

ഞാനവനോടു പറഞ്ഞു.. "തത്വങ്ങള് മഹാന്മാരു പറയുന്നതാ.. നമ്മുടെ ജീവിതത്തിലാകെ അതു പ്രയോജനപ്പെടും.. സത്യമെന്നത് നമ്മുടെ വിശ്വാസ്യതയുടെ ആണിക്കല്ലാണ്. രണ്ടുകൊണ്ടും നമ്മുടെ ജീവിതമൂല്യങ്ങളെ മുറുകെപ്പിടിക്കാനാവുന്നൂ.."

ഇളയവനൊറ്റപ്പറച്ചിലാണ്.."ങ്..ങാ കോപ്പാ.. !!! എന്റെയപ്പാ.. തത്വം പറയാനും സത്യം കേള്ക്കാനും മാത്രമുള്ളതാ വെറും....."
.
ഭാര്യ എന്നെ നോക്കി ചിരിച്ചു.. അപ്പൊഴേ എനിക്കു മനസ്സിലായി 

അവളുടെ അപ്പന്റെ ഉപദേശം അവന് ശ്രദ്ധിക്കാന് തുടങ്ങിയെന്ന്..

3

 ഇളയവനു നല്ല പനിയെന്നു പറയാനായി
രാവിലെ ഭാര്യ വിളിച്ചപ്പോളാണ് അവനിതു ചോദിച്ചത് :
അപ്പാ... സ്തോത്രോം സൂത്രോം കൂടോത്രോം തമ്മിലെന്താ വ്യത്യാസം??

ഞാനൊന്നാലോചിച്ചു പറഞ്ഞു :
ദൈവാരാധനയുള്ള ചില മതവിഭാഗങ്ങള്
ദൈവത്തെ പ്രകീര്ത്തിച്ചോ സ്തുതിച്ചോ
തെരുതെരെ സ്തോത്രം ചൊല്ലാറുണ്ട്..
നന്ദി നമസ്ക്കാരം എന്നൊക്കെയാണ്
ഇതിനര്ത്ഥമായി കാണുന്നത്.

കൂടോത്രമെന്നാല് ദേഷ്യംകൊണ്ടോ അസൂയകൊണ്ടോ
പ്രതികാരംകൊണ്ടോ മറ്റുള്ളവരെ ഒതുക്കാമെന്നു കരുതുന്ന
ആഭിചാര പ്രവൃത്തിയെന്നാണ്.

സൂത്രമെന്നാല് തങ്ങളുടെ നേട്ടത്തിനായുള്ള കൌശലപ്പണി എന്നാണ്

ഇളയവനോതി : എന്റെയപ്പാ.. അതൊന്നുമല്ല...
സ്തോത്രം ഭ്രമവും
കൂടോത്രം ഭ്രാന്തും
സൂത്രം .... ഭ്രമണവുമാണേ... (ചുറ്റിക്കല്)

ഭാര്യ : നിങ്ങടെ സൂത്രപ്പണി മുഴുവനും
ഈ കഞ്ഞും കൂടി പഠിച്ചല്ലോ..

എന്റെ ഡിങ്കേശ്വരാ ....

4

ഞായറാഴ്ച, കവികളുടെ കൂട്ടയ്മയിലൊരു
ശിശുവായി ജനിച്ച സന്തോഷത്തിമിര്‍പ്പില്‍
പാതിരാവില്‍  വീട്ടിലേറി വന്ന്
അതേപ്പറ്റി വാതോരാതോ വീമ്പടിക്കുന്ന എന്നോട്
ഇളയവനിതു ചോദിച്ചു :-
     "കവിയും കപിയും തമ്മിലെന്താ അപ്പാ വ്യത്യാസം" ..???

ഞാന്‍  പറഞ്ഞു:-  "എന്‍റെ  മോനേ... കവികളെന്നാല്‍ ..  
      സമൂഹത്തിലെ എന്തിനേയും എടുത്തിട്ടു  
       പൊരിക്കുന്നവരാണ്.
      വിഷയവും വിജ്ഞാനവും വിവേകവും
      വിവര്‍ത്തനവുമൊക്ക ഉണ്ടാവും..
      അവയ്ക്കൊക്കെ വായനാസുഖവുമുണ്ടാകും"...

"കപികളെന്നാല്‍ ... വാനര ജന്മമെന്നാണ്.. തനി കുരങ്ങന്‍  ..
     എല്ലാ വിഭാഗം മനുഷ്യരുടെ ഇടയിലും
    ഇങ്ങനൊരു ജന്മത്തേക്കൂടി കണ്ടുമുട്ടാം...
    പൂമലയും കൈയിലേന്തി".....

ഇളയവന്‍:-  "എന്‍റെയപ്പാ തോന്ന്യാസം പറയാതപ്പാ..
 കവിയെന്നാല്‍  ഇഷ്ടപ്പെടുത്തലും
കപിയെന്നാല്‍  നഷ്ടപ്പെടുത്തലുമാ"

ഭാര്യ:- (എങ്ങോട്ടോ നോക്കി പറയുന്നത്
         എനിക്കു കേൾക്കാന്‍  വേണ്ടിത്തന്നെയായിരുന്നൂ)
        "ഈ കുടുംബത്തിലെ കപിയായ കവിയുടെ അന്ത്യം"..!!!
എന്നെക്കറിച്ചു ബന്നിച്ചേട്ടനെഴുതാമെങ്കില്
ബന്നിച്ചേട്ടനേക്കറിച്ചു ഞാനുമെഴുതും

അടിക്കുറിപ്പ്:-
നേരില് കാണുമ്പോള് തല്ലരുത്
അങ്ങയുടെ കസാലയുടെ കൈയ്യൊടിയുന്നത് കാണാന്
എനിക്കു തീരേ താത്പര്യമില്ല. 
മറ്റുള്ളവര്ക്കും....!!!

ബെന്നി കൊട്ടാരത്തില് ചേര്ത്തല

സുമുഖനായുണ്ടൊരാ ചിരിയൊരു പുഞ്ചിരി
നമുക്കുള്ക്കുളിരുകളേറെയേകി
നമിക്കുന്നുവോരോരോ കുശലവും പേറി
ഗമിക്കുന്നു, സൌഹൃദ, ത്തണലുമേകി

നല്ലതായുള്ളൊരാ..അക്ഷരച്ചേലിനാല്
വെല്ലിടും വീരാധി വീരനായ് തീരുമേ
തെല്ലിട നേരമങ്ങേറെ വേണ്ട, തമ്മില്
തുല്ല്യരാം മാനവ ജീവിയായ് മാറുമേ

പെട്ടെന്നു കോപത്തിലൊന്നങ്ങു നീറിടാം
കട്ടായം വക്രിച്ചു മുഖമൊന്നു കോടാം
കിട്ടുന്ന നേരത്തിനാവതും പോയിടാം
തൊട്ടൊന്നു ചൊല്ലിയാല് "പോട്ടെടാ... പുല്ലേ"

'കോട്ടപ്പുറത്തുള്ള സാഗറെ' ന്നാരാരൊ
കാട്ടിക്കൊടുത്തൂ... മുഴു 'ജുബ്ബ' യേ ക്കണ്ടും
'കോട്ടനാം' ശീലത്തുണ്ടിന്റെ സഞ്ചിയും
ഓട്ടപ്പിടയ്ക്കലും പിറുപിറുക്കല് കൊണ്ടും

എഴുതുമങ്ങിഷ്ടരേ വരയ്ക്കും സ്തുതിക്കും
ഒഴുക്കിലങ്ങുരുവിടു,മാമോദമേകും
കഴിവിന്നെളിമതന് 'കഴിവേറി' നിന്നെ ഞാന് 
തൊഴുതങ്ങു നമിക്കും ഹൃദയത്തിലെന്നും.







Tuesday, 17 December 2013


തോന്ന്യാസങ്ങള്‍

1 ആരുടെ നേരേ പ്രയോഗിക്കുന്നോ അയാളെ അറിഞ്ഞുവേണം
വാക്കുകള്‍ തെരഞ്ഞെടുക്കാന്‍......

2 കേള്‍ക്കുന്നവരുടെ ചിന്താതലമെന്തോ അതനുസരിച്ചേ
അര്‍ത്ഥതലങ്ങളും മാറൂ

3 സ്വയം പ്രകീര്‍ത്തിക്കുന്നവരാരോ അവരാണ് മറ്റുള്ളവരേക്കാള്‍
പ്രതികരണങ്ങളില്‍ പ്രകോപിതരാകുന്നത് .

4 ആദരിക്കലാശിക്കുന്നവരാരോ അവരിലധികവും
മറ്റുള്ളവരേ ആദരിക്കാന്‍ മറക്കുന്നൂ

5 പടികളോടിക്കയറുവതാരാരോ അവരിലാവും 
ശ്രദ്ധയും കരുത്തും ലോലമാവൂ

6 ഉന്തിവിടുന്നവരാരോ അവരുടെ മനമേ
നമുക്കു മുന്നിലേറി നടക്കൂ