അയ്യപ്പന്‍
(എന്റെ
തോന്ന്യാസങ്ങളില്‍ നിന്നെടുത്ത
ചില വരികള്‍)
അയ്യപ്പനെന്ന
കവിയുടെ മരണവും മരണാനന്തര
ചടങ്ങുമുണ്ടാക്കിയ വേദനയില്‍നിന്ന്
ഉരിത്തിരിഞ്ഞ
വരികളാണിത്.
പ്രകൃതിയിലുള്ളതുപോലെ
നന്മയും തിന്മയും ഓരോ
മനുഷ്യന്റേയും
ഉള്ളിലുമുണ്ട്..
അതിന്റിഷ്ടാനിഷ്ടംപോലെ
അഭിപ്രായക്കാരുമുണ്ടാവും..
എങ്കിലും,
ആദരവിനുവേണ്ടിയുള്ള
അനാദരവ് കണ്ടപ്പോള്‍
എനിയ്ക്കൊട്ടും
അടക്കാനായില്ല..
അയ്യപ്പന്റെ
കവിതകളും അതിലെ ജീവിതവും
ജീവനുള്ളതാണ്..
മരണമില്ലാത്ത
അതിനെ ആരും കൊല്ലാതിരിക്കട്ടെ...
അയ്യപ്പന്‍...
ഒരു
തലയാല്‍ ഇവനുണ്ടാക്കിയതെല്ലാം
ഇരു
മുലയാലവളങ്ങെടുത്തൂ...(ഭൂമി..
സുഖ-ദു:ഖം
)
ഒരു
പേനയാല്‍ ഇവനെഴുതിയതെല്ലാം
ഓരോ
പേ...നായയും
കട്ടു
പിറദോഷം
ചൊല്ലിയ നക്ഷത്രം
നിറകള്ളാലാ
കുലം മുടിച്ചു
ഒരു
കുഞ്ഞില്ലാ ദുഖമില്ലൊട്ടും
ഒരു
പഞ്ഞവും സുഖമല്ലയൊട്ടും
അരികില്‍
അറിയാ നിറക്കൂട്ടുകള്‍
കോറും
നീറുന്ന കഥയുമില്ലൊട്ടും
മരണമപ്പുറം
നിറപ്പാനോരോ
വരിയുമടിതെറ്റി
നടന്നു കൂടെ
നിറയ്ക്കാന്‍
ചില്ലു നിറഞ്ഞ രാവില്‍
ഇരാക്കാനില്ലായ്ക
വീടിറങ്ങി
ഒരു
കഴുമരവും ഭയന്നില്ലവന്‍
വെറും
കഴുതയോടും കടം പറഞ്ഞു
ഊര്‍ദ്ധമോടെ
വഴിയടഞ്ഞൂ ചുറ്റും
ആര്‍ത്തമോടെ
പറന്നു കഴുകരും
മരണമാശ്വാസമായ
നേരത്തോരോ
തരിയുമവനെ
കൊന്നൊടുക്കി
അരികിലാളിക്കത്തുന്നവനുടെ
നേരും
നേര്‍മ്മയുമന്ധവിശ്വാസവും
ദൂരെച്ചിരിക്കും
ബിവറേജു കുപ്പികള്‍
ഓരോ
ചങ്ങാത്ത ബന്ധവും സ്വന്തവും
ഓരോ
കര്‍മ്മവുമെതിര്‍ത്തൂ..,
ചിലര്‍-
ആരോ
കര്‍മ്മവും ചെയ്തൂ മടങ്ങി.
പേരില്ലാത്തയാരോ
പോരെടുത്തു
പോരില്ലാത്തയാരോ
പേരെടുത്തു
പോരാടുവോര്‍
പിന്നെ പോരാതെയായി
പോരെന്ന
പൂതിയോ മാത്രമായി
ഒരു
ജന്മമൊരുക്കൂട്ടിയതെല്ലാം
ഓരോ
ജന്മിയും പകുത്തെടുത്തു
ഓര്‍മ്മതന്‍
കാരാഗൃഹമടഞ്ഞൂ
മറക്കാത്തയാരോ
തെറി പറഞ്ഞു
മരംപോയ്
പുഴയും പലതാം മനവും
തരംപോല്‍
'വരയും'
വരവുപോക്കും.
No comments:
Post a Comment