Wednesday, 15 June 2016

പഠനപ്പൂട്ട് (സ്കൂള് പൂട്ടിയതിലെ പ്രതിഷേധം)
*************
പൂട്ടെടാ അടച്ചു പൂട്ടെടാ നിനക്കിനീ, യക്ഷ-
രങ്ങള് വേണ്ടടാ വേണ്ടടാ വേണ്ടടാ..

അമ്മവേണ്ട,യച്ഛനും വേണ്ടടാ നിനക്കെടാ
വേലിതിന്ന വിളവിലുള്ള ബാക്കിയൊക്കെ കേറ്റടാ
കേറ്റടാ... കേറ്റടാ... കേറ്റടാ

വിറ്റെടുത്ത വിദ്യകൊണ്ടു ‘വിഡ്ഢി’ വേഷമോതി
നാട്ടിലുള്ള കുട്ടികള് ക്കു ‘നാളെ’യെന്നതില്ലെടാ
ഇല്ലെടാ.. ഇല്ലെടാ.. ഇല്ലെടാ..

തട്ടിയിട്ടു നേടടാ കട്ടെടുത്തു കെട്ടടാ,
തുട്ടെറിഞ്ഞു മുട്ടനായ പട്ടികള് ക്കു ജീവിതം
പുല്ലെടാ പുല്ലെടാ.. പുല്ലെടാ

പൂട്ടെടാ അടച്ചു പൂട്ടെടാ നിനക്കിനീ, യക്ഷ-
രങ്ങള് വേണ്ടടാ വേണ്ടടാ വേണ്ടടാ..

കൂടെടാ മണ്ണെടുത്തു മക്കളെ മൂടെടാ
ചോടിളക്കി വേരിളക്കി മോക്ഷമേതും നേടെടാ
നേടെടാ.. നേടെടാ.. നേടെടാ..




No comments:

Post a Comment