Thursday, 19 December 2013

1

വെളുപ്പിനുതന്നേ ഇളയവന്റെ ഫോണെത്തി :
     "അപ്പാ.. നഷ്ടോം കഷ്ടോം തമ്മിലെന്താ വ്യത്യാസം" ???

ഞാനിങ്ങനെ പറഞ്ഞു : "മോനേ പ്ലാനും പദ്ധതിയും 
    ചിന്തയുമൊന്നുമില്ലാതെ,
    ഓരോരുത്തന്മാരു ചെയ്യുന്ന, പ്രവൃത്തികളേതെങ്കിലും 
   പൊളിഞ്ഞു പാളീസാകുമ്പോള് അസൂയക്കാരും ബന്ധുക്കളും 
   പറയുന്നതും നമുക്കു തോന്നുന്നതുമാണ്..
    നഷ്ടം.. നഷ്ടം... നഷ്ടം..."

   "ഇങ്ങനെയുള്ളവരുടെ പിന്നീടുള്ള ജീവിതം നോക്കി 
   അസൂയക്കാരും ബന്ധുക്കളും നമ്മളു സ്വയവും
   പറയുന്നതാണ്  കഷ്ടം... കഷ്ടം... കഷ്ടം..."

ഇളയവനോതി : "ങ്.ആ.....!! 'കുന്തം'
   എന്റെയപ്പാ,, ഒന്ന് എന്നന്നേക്കുമായുള്ള ഒരുപ്പോക്കാ..
   അതു സംഭവ്യം,
   മറ്റത് എന്നന്നേക്കുമുള്ള ഒരു നീറ്റലാ
   അത് ഒരവസ്ഥയും..."

ഭാര്യ  : "ഒന്നും ചിന്തിക്കാതെ നിങ്ങളോടൊപ്പം കൂടിയതാണ്
      എന്റെ നഷ്ടം..
      നിങ്ങളു നേരം വെളുക്കുമ്പോളു മുതല്
      ജോലിയൊന്നും ചെയ്യാതെയും തിന്നാതെയും ഈ  
      ഫേസുബുക്കു തോണ്ടിരിക്കുന്നതാണു

      വലിയ കഷ്ടം"

2

ഇന്നു രാവിലെ വൈകിയെണീറ്റ ഉടനെ
ഫോണെടുത്ത് ഇളയവനൊന്നു വിളിച്ചു..

"അപ്പാ... ഈ 'തത്വവും സത്യവും' തമ്മിലെന്താ വ്യത്യാസം."..???

ഞാനവനോടു പറഞ്ഞു.. "തത്വങ്ങള് മഹാന്മാരു പറയുന്നതാ.. നമ്മുടെ ജീവിതത്തിലാകെ അതു പ്രയോജനപ്പെടും.. സത്യമെന്നത് നമ്മുടെ വിശ്വാസ്യതയുടെ ആണിക്കല്ലാണ്. രണ്ടുകൊണ്ടും നമ്മുടെ ജീവിതമൂല്യങ്ങളെ മുറുകെപ്പിടിക്കാനാവുന്നൂ.."

ഇളയവനൊറ്റപ്പറച്ചിലാണ്.."ങ്..ങാ കോപ്പാ.. !!! എന്റെയപ്പാ.. തത്വം പറയാനും സത്യം കേള്ക്കാനും മാത്രമുള്ളതാ വെറും....."
.
ഭാര്യ എന്നെ നോക്കി ചിരിച്ചു.. അപ്പൊഴേ എനിക്കു മനസ്സിലായി 

അവളുടെ അപ്പന്റെ ഉപദേശം അവന് ശ്രദ്ധിക്കാന് തുടങ്ങിയെന്ന്..

3

 ഇളയവനു നല്ല പനിയെന്നു പറയാനായി
രാവിലെ ഭാര്യ വിളിച്ചപ്പോളാണ് അവനിതു ചോദിച്ചത് :
അപ്പാ... സ്തോത്രോം സൂത്രോം കൂടോത്രോം തമ്മിലെന്താ വ്യത്യാസം??

ഞാനൊന്നാലോചിച്ചു പറഞ്ഞു :
ദൈവാരാധനയുള്ള ചില മതവിഭാഗങ്ങള്
ദൈവത്തെ പ്രകീര്ത്തിച്ചോ സ്തുതിച്ചോ
തെരുതെരെ സ്തോത്രം ചൊല്ലാറുണ്ട്..
നന്ദി നമസ്ക്കാരം എന്നൊക്കെയാണ്
ഇതിനര്ത്ഥമായി കാണുന്നത്.

കൂടോത്രമെന്നാല് ദേഷ്യംകൊണ്ടോ അസൂയകൊണ്ടോ
പ്രതികാരംകൊണ്ടോ മറ്റുള്ളവരെ ഒതുക്കാമെന്നു കരുതുന്ന
ആഭിചാര പ്രവൃത്തിയെന്നാണ്.

സൂത്രമെന്നാല് തങ്ങളുടെ നേട്ടത്തിനായുള്ള കൌശലപ്പണി എന്നാണ്

ഇളയവനോതി : എന്റെയപ്പാ.. അതൊന്നുമല്ല...
സ്തോത്രം ഭ്രമവും
കൂടോത്രം ഭ്രാന്തും
സൂത്രം .... ഭ്രമണവുമാണേ... (ചുറ്റിക്കല്)

ഭാര്യ : നിങ്ങടെ സൂത്രപ്പണി മുഴുവനും
ഈ കഞ്ഞും കൂടി പഠിച്ചല്ലോ..

എന്റെ ഡിങ്കേശ്വരാ ....

4

ഞായറാഴ്ച, കവികളുടെ കൂട്ടയ്മയിലൊരു
ശിശുവായി ജനിച്ച സന്തോഷത്തിമിര്‍പ്പില്‍
പാതിരാവില്‍  വീട്ടിലേറി വന്ന്
അതേപ്പറ്റി വാതോരാതോ വീമ്പടിക്കുന്ന എന്നോട്
ഇളയവനിതു ചോദിച്ചു :-
     "കവിയും കപിയും തമ്മിലെന്താ അപ്പാ വ്യത്യാസം" ..???

ഞാന്‍  പറഞ്ഞു:-  "എന്‍റെ  മോനേ... കവികളെന്നാല്‍ ..  
      സമൂഹത്തിലെ എന്തിനേയും എടുത്തിട്ടു  
       പൊരിക്കുന്നവരാണ്.
      വിഷയവും വിജ്ഞാനവും വിവേകവും
      വിവര്‍ത്തനവുമൊക്ക ഉണ്ടാവും..
      അവയ്ക്കൊക്കെ വായനാസുഖവുമുണ്ടാകും"...

"കപികളെന്നാല്‍ ... വാനര ജന്മമെന്നാണ്.. തനി കുരങ്ങന്‍  ..
     എല്ലാ വിഭാഗം മനുഷ്യരുടെ ഇടയിലും
    ഇങ്ങനൊരു ജന്മത്തേക്കൂടി കണ്ടുമുട്ടാം...
    പൂമലയും കൈയിലേന്തി".....

ഇളയവന്‍:-  "എന്‍റെയപ്പാ തോന്ന്യാസം പറയാതപ്പാ..
 കവിയെന്നാല്‍  ഇഷ്ടപ്പെടുത്തലും
കപിയെന്നാല്‍  നഷ്ടപ്പെടുത്തലുമാ"

ഭാര്യ:- (എങ്ങോട്ടോ നോക്കി പറയുന്നത്
         എനിക്കു കേൾക്കാന്‍  വേണ്ടിത്തന്നെയായിരുന്നൂ)
        "ഈ കുടുംബത്തിലെ കപിയായ കവിയുടെ അന്ത്യം"..!!!

No comments:

Post a Comment