തോന്ന്യാസങ്ങള്‍
1 ആരുടെ നേരേ
പ്രയോഗിക്കുന്നോ അയാളെ
അറിഞ്ഞുവേണം
വാക്കുകള്‍
തെരഞ്ഞെടുക്കാന്‍......
2 കേള്‍ക്കുന്നവരുടെ
ചിന്താതലമെന്തോ അതനുസരിച്ചേ
അര്‍ത്ഥതലങ്ങളും
മാറൂ
3 സ്വയം
പ്രകീര്‍ത്തിക്കുന്നവരാരോ
അവരാണ് മറ്റുള്ളവരേക്കാള്‍
പ്രതികരണങ്ങളില്‍
പ്രകോപിതരാകുന്നത് .
4 ആദരിക്കലാശിക്കുന്നവരാരോ
അവരിലധികവും
മറ്റുള്ളവരേ
ആദരിക്കാന്‍ മറക്കുന്നൂ
5 പടികളോടിക്കയറുവതാരാരോ അവരിലാവും
ശ്രദ്ധയും കരുത്തും ലോലമാവൂ
6 ഉന്തിവിടുന്നവരാരോ അവരുടെ മനമേ
നമുക്കു മുന്നിലേറി നടക്കൂ
No comments:
Post a Comment