അഭിമാനവും അപമാനവും
ഇളയവന്‍: 'അപ്പാ, അഭിമാനവും അപമാനവും തമ്മിലെന്താ വ്യത്യാസം..???ഞാന്‍: "എടാ, പേരും പെരുമയുംകൊണ്ട് സമ്പത്തും സന്താനവും കൊണ്ട്
അങ്ങനെയങ്ങനെ പലതും കൊണ്ട്
മറ്റുള്ളവരുടെ മുന്നില്‍ നാം കേമരാകുന്നതോ
മറ്റുള്ളവരാല്‍ നമ്മള്‍ പ്രകീര്‍ത്തക്കപ്പെടുന്നതോ ആയ അവസ്ഥയില്‍
നമ്മളില്‍ ഉണ്ടാകുന്ന ഒരു ഉയര്‍ന്ന മനോസഞ്ചാരം..
ഇതിന്റെ ഒരു പരിധി കഴിയുന്നത് ദുരഭിമാനമായി പരിണമിക്കും"..
"അപമാനമെന്നാല്‍... പലതുകൊണ്ടും നമ്മള്‍
തഴയപ്പെടുന്നതോ താഴ്ത്തപ്പെടുന്നതോ കുറ്റപ്പെടുത്തുന്നതോ ആയ അവസ്ഥയില്‍,
നമ്മളിലുണ്ടാകുന്ന ഒരു ഒറ്റപ്പെടലിന്റെ അഥവ വേദനയുടെ മനോസഞ്ചാരം"..
ഇളയവന്‍: "എന്റെയപ്പാ..!!! അതല്ല ;
അഭിമാനം അജ്ഞതയും
അപമാനം അഹന്തയുമാണ് "..
ഭാര്യ: "അജ്ഞതയാല്‍ അഭിമാനം കൊള്ളുന്ന ഒരു 'അഹന്ത'യാണല്ലോ
ഈ വീടിന്റെ അപമാനം"..!!
No comments:
Post a Comment