വൃദ്ധരും..ശുദ്ധരും...
ഇളയവനിന്നു വൈകിട്ടു ചോദിച്ചു :-
"വൃദ്ധരും..ശുദ്ധരും.. തമ്മിലെന്താ അപ്പാ
വ്യത്യാസം" ..???
ഞാന്‍
പറഞ്ഞു:- "എന്‍റെ മോനേ... വൃദ്ധരെന്നാല്‍, ഏകദേശം
അറുപത് അറുപത്തഞ്ചു വയസ്സ് കഴിയുന്നവരാണ്..
ജീവജാലങ്ങളെല്ലാം അവയുടെ കാലചക്രമനുസരിച്ച്
പ്രായമേറിക്കൊണ്ടിരിക്കും.. വാര്‍ദ്ധക്യമാവും...
“ശുദ്ധരെന്നാല്‍.. കളങ്കമില്ലാത്തവരെന്നാണ്.
കുടിലവും വളഞ്ഞതുമായ യാതൊന്നും
തിരിച്ചറിയാന്‍ പ്രാപ്തി ഇല്ലാത്തവര്‍...
നേരേ വാ നേരേ പോ എന്ന ആളുകൾ"
മൂത്തവന്‍ "എടാ വൃദ്ധരെന്നാല്‍, അവര്‍ കടലുപോലെയാണ്.
ലോകത്തിലുള്ള എന്തൊക്ക അതില്‍ കൊണ്ടിട്ടാലും
ഉപ്പുരസമേ അതിനുണ്ടാകൂ..
ജാതിയോ, മതമോ, വര്‍ഗ്ഗമോ, നിറമോ, രാജ്യമോ ഏതുമാകട്ടെ
പ്രായമായിക്കഴിഞ്ഞാല്‍ വൃദ്ധരെല്ലാം ഒറ്റ സ്വഭാവമാ..
കടും പിടുത്തം"... ചിലര്‍ക്കു ഏകാന്തതയും
ഇളയവന്‍:- "എന്‍റെയപ്പാ..
എന്‍റെയേട്ടാ...
രണ്ടാളും ചേര്‍ന്നു തോന്ന്യാസം പറയാതെ...
വൃദ്ധരെന്നാല്‍... ‘ഭരണവും’
ശുദ്ധരെന്നാല്‍..... ‘പ്രജയും’...... ആണ്”
ഭാര്യ:- "ഈ അശുദ്ധന്‍റെ കടുംപിടുത്തം മൂലം ഭരണശേഷി നഷ്ടപ്പെട്ടു
ഇത്ര ചെറുപ്പത്തിലെ വൃദ്ധയാകേണ്ടി വന്ന
ഒരു ശുദ്ധയായിപ്പോയല്ലോ ഞാന്‍ "..!!!
ഒരു ശുദ്ധയായിപ്പോയല്ലോ ഞാന്‍ "..!!!
ഡിങ്കേശ്വരന്റെ പടത്തിലോട്ടു നോക്കി അവളു പറയുന്നത്..
കേട്ടതായി ഞാന്‍
ഭാവിച്ചില്ല.
No comments:
Post a Comment